
കൊച്ചി: അങ്കമാലിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്.
പ്രതി ഉത്തർപ്രദേശ് സ്വദേശി രാജേഷ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറിയത്.
പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ആളാണ് രാജേഷ്. ജോലിക്കായി പോകുന്ന വഴിയേ ഈ വീടിനെക്കുറിച്ച് ഇയാള്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളും നാട്ടുകാരും ഉടൻ തന്നെ അങ്കമാലി പൊലീസിനെ വിവരമറിയിക്കുകയും പ്രതിയെ കൈമാറുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







