Spread the love

ആലപ്പുഴ: മുൻവൈരാഗ്യത്തിൻ്റെ പേരില്‍ വയോധികനെ വീട്ടിനുള്ളില്‍ നിന്ന് വലിച്ചിഴച്ച്‌ പുറത്തിറക്കി ഉടുമുണ്ട് ഉരിഞ്ഞ് തെങ്ങില്‍ കെട്ടിയിട്ട് മർദിച്ചു. ആലപ്പുഴയിലെ പാണാവള്ളിയിലാണ് സംഭവം.

video
play-sharp-fill

തൃച്ചാറ്റുകുളം സ്വദേശി 64 കാരനായ വിജയനാണ് മർദനമേറ്റത്. അയല്‍വാസി സത്താർ ഉള്‍പ്പെടെ അഞ്ചു പേർക്കെതിരെ കേസെടുത്ത് പൊലീസ്. വിജയനും പ്രതികളും തമ്മില്‍ നേരത്തെ നിലനിന്നിരുന്ന തർക്കങ്ങളും കോടതിയിലുള്ള കേസുകളുമാണ് അക്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

വിജയനെ വീട്ടിനുള്ളില്‍ നിന്ന് പ്രതികളുടെ വീട്ടുമുറ്റത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും, ഉടുമുണ്ട് ഉരിഞ്ഞ് അത് ഉപയോഗിച്ച്‌ തന്നെ തെങ്ങില്‍ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പരിക്കേറ്റ വിജയൻ ചികിത്സയിലാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group