
ചെന്നൈ: തമിഴ്നാട്ടില്‍ വിജയ് സർക്കാർ ഒടുവിൽ യാഥാർത്ഥ്യമായി. വിജയും 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോണ്‍ഗ്രസിനും മന്ത്രിമാരുണ്ട്. ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തു.ഇന്നു രാവിലെ 10 മണിക്ക്
ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ നടന്നത്
നിയമന ഉത്തരവ് ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് ഇന്നലെ കൈമാറി. 5 നാള് നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തമിഴ്നാട്ടില്‍ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നത്.
വർഷങ്ങള്‍ നീണ്ട ആവശ്യങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് അധികാരത്തില്‍ പങ്ക് നേടുന്നത്.
മേലൂർ എംഎല്‍എ പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ മന്ത്രിമാരായി.
1952ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടില്‍ സഖ്യസർക്കാർ ചുമതലയേല്‍ക്കുന്നത്. 1967ന് ശേഷമാണ് സംസ്ഥാനത്ത് ആദ്യമായി കോണ്‍ഗ്രസിന് മന്ത്രിമാരും എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

.അതേസമയം, ഒറ്റ വോട്ട് തോല്‍വിയെ തുടർന്ന് ഡിഎംകെ മുൻമന്ത്രി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തിരുപ്പത്തൂരില്‍ തോറ്റ പെരിയകറുപ്പൻ ആണ് ഹർജി നല്‍കിയത്. വിജയിച്ച ടിവികെ സ്ഥാനാർഥിയെ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുത് എന്നാവശ്യം. ഹർജി അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും.







