Spread the love

എറണാകുളം: എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്.

video
play-sharp-fill

കാസര്‍ഗോഡ് സ്വദേശി നജീബ് ആണ് റാക്കറ്റിനെ നിയന്ത്രിച്ചത്. നജീബ് ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. മൂന്നുവര്‍ഷമായി പ്രതികള്‍ വ്യാജരേഖ ചമയ്ക്കുന്നെന്നാണ് കണ്ടെത്തല്‍.

 

എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ പേരിലുള്ള വ്യാജ ശിപാര്‍ശ കത്ത് തയാറാക്കിയായിരുന്നു തട്ടിപ്പ്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും സീലും ഒപ്പും വച്ചുള്ള ലെറ്റര്‍പാഡുകളും റെയ്ഡില്‍ കണ്ടെത്തി. പള്ളിക്കരയിലെ സണ്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേസിലെ രണ്ടും മൂന്നും പ്രതികളാണ് പിടിയിലായത്. ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴിയും അല്ലാതെയും ഈ പ്രതികള്‍ക്ക് നജീബ് ആണ് പണം നല്‍കിയിരുന്നത്. നജീബ് നല്‍കിയ പേപ്പപറുകള്‍ പ്രിന്റ് എടുത്ത് നല്‍ക്കുകയാണ് ഇവര്‍ ചെയ്തത്. ആദ്യം മറ്റര്‍ അയക്കും അത് കോപ്പി എടുത്ത് തിരിച്ച്‌ അയക്കുകയാണ് ചെയ്യുക.

 

കേസില്‍ എറണാകുളം റൂറല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്ളിക്കരയിലെ കമ്പ്യൂട്ടര്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച്‌ ഇന്നലെ വ്യാപക പരിശോധന നടന്നിരുന്നു.