
മന്നാമ: ബഹ്റൈനില്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോന്- അക്സ ദമ്പതികളുടെ മകന് ഡെറിക് ജോസഫ് ജിസ്മോന് (7) ആണ് മരിച്ചത്.
ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ജിസ്മോന്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു.
ഉടനെ സമീപവാസികള്‍ സല്‍മാനിയ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം







