
ദില്ലി: ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ടോപ് ഫൈവില്‍ തിരിച്ചെത്തി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാൻ ഗില്ലും ഓപ്പണര്‍ സായ് സുദര്‍ശനും.
രാജസ്ഥാന്‍ റോയല്‍സിനെതിരെ പരിക്ക് വലച്ചിട്ടും ക്രീസില്‍ തുടര്‍ന്ന ശുഭ്മാന്‍ ഗില്‍ 44 പന്തില്‍ 84 റണ്‍സെടുത്ത് സീസണിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
10 മത്സരങ്ങളില്‍ 462 റണ്‍സുമായാണ് ഗില്‍ നാലാം സ്ഥാനത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
46.20 ശരാശരിയും 160.41 സ്ട്രൈക്ക് റേറ്റിലുമാണ് ഗില്‍ 462 റണ്‍സെടുത്തത്.
നാല് അര്‍ധസെഞ്ചുറികളാണ് സീസണില്‍ ഗില്‍ അടിച്ചെടുത്തത്.
രാജസ്ഥാനെതിരെ 36 പന്തില്‍ 55 റണ്‍സെടുത്ത ഗുജറാത്ത് ഓപ്പണർ സായ് സുദര്‍ശന്‍ 11 മത്സരങ്ങളില്‍ 440 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും നേടിയ സുദര്‍ശന്‍ 40 ശരാശരിയലും 157.70 സ്ട്രൈക്ക് റേറ്റിലുമാണ് 440 റണ്‍സെടുത്തത്.
ഗില്ലും സുദര്‍ശനും ടോപ് ഫൈവിലേക്ക് മാര്‍ച്ച് ചെയ്തതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ അഞ്ചില്‍ നിന്ന് പുറത്തായി.
10 മത്സരങ്ങളില്‍ 402 റണ്‍സെടുത്ത സഞ്ജു നിലവില്‍ എട്ടാം സ്ഥാനത്താണ്.
നാളെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടാനിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തിളങ്ങിയാല്‍ സഞ്ജുവിന് വീണ്ടും ടോപ് ഫൈവിലെത്താം.







