
ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാംപിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ വരന്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മില്‍ സംഘർഷം.
സംഭവത്തില്‍ എട്ടുപേർക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ സിഎസ്‌ഐ പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
ചടങ്ങുകള്‍ക്ക് ശേഷം വിവാഹ സല്‍ക്കാരം അവസാനിക്കാറായപ്പോഴാണ് വരന്റെ സഹോദരിയും ഭർത്താവും ബന്ധുക്കളും ഭക്ഷണം കഴിക്കാനെത്തിയത്. ഈ സമയം കേറ്ററിംഗ് ജീവനക്കാർ മേശ വൃത്തിയാക്കുകയായിരുന്നു.
മറ്റൊരു മേശയില്‍ ഇരിക്കാൻ കേറ്ററിംഗ് ജീവനക്കാർ ആവശ്യപ്പെട്ടുവെങ്കിലും ബന്ധുക്കള്‍ വിസമ്മതിച്ചു. ഇതിനിടെ ബന്ധുക്കളിലൊരാള്‍ കേറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയുടെ മകൻ ജീവയുടെ തലയില്‍ പാത്രം കൊണ്ട് അടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കേറ്ററിംഗ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മില്‍ സംഘർഷമുണ്ടായി. ജീവനക്കാരായ മൂന്നുപേർക്കും ബന്ധുക്കളായ അഞ്ച് പേർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല.







