
സൂചൗ: ചരിത്രത്തിലാദ്യമായി എഎഫ്‌സി അണ്ടർ 17 വനിത ഏഷ്യൻ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യ.
ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച മൂന്നാം സ്ഥാനക്കാരായാണ് യോഗ്യത നേടിയത്.
ക്വാർട്ടറിൽ ആതിഥേയരായ ചൈനയാണ് ഇന്ത്യയുടെ തിരാളികൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂർണമെന്റിൽ സെമി ഫൈനലിലേക്ക് കയറുന്ന ടീമുകൾക്ക് 2026 ഫിഫ അണ്ടർ 17 വനിത ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.
ചൈനയിൽ നടക്കുന്ന 2026 അണ്ടർ 17 ഏഷ്യൻ കപ്പ് ടൂർണമെന്റിൽ ആസ്‌ട്രേലിയ, ജപ്പാൻ, ലെബനാൻ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലായിരുന്നു ഇന്ത്യയുടെ സ്ഥാനം.
ആദ്യ രണ്ട് മത്സരങ്ങളിൽ ആസ്ട്രേലിയയോടും ജപ്പാനോടും പരാജയപ്പെട്ട ശേഷം മൂന്നാം മത്സരത്തിൽ ലെബനാനെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്ക് ജയിച്ചതോടെയാണ് ഇന്ത്യ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
എല്ലാ ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരും പിന്നാലെ മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരുമാണ് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ തായ്‌ലന്റിന് പുറകെയാണ് ഇന്ത്യൻ യോഗ്യത നേടിയത്.
ഗ്രൂപ്പ് എയിൽ എല്ലാ മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടിയ ചൈനയാണ് ഇന്ത്യയുടെ അടുത്ത റൗണ്ടിലെ എതിരാളികൾ.
മെയ് 11 തിങ്കളാഴ് വൈകീട്ട് അഞ്ചിനാണ് ചൈനയുമായുള്ള ക്വാർട്ടർ പോരാട്ടം.







