Spread the love

ഡല്‍ഹി: ഐപിഎല്ലിലെ നിർണ്ണായക പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ടോസ്.

video
play-sharp-fill

ടോസ് നേടിയ കെകെആർ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ആറ് മത്സരങ്ങളിലും പരാജയപ്പെട്ട ശേഷം തുടർച്ചയായ മൂന്ന് ജയങ്ങളുമായി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയാണ് കൊല്‍ക്കത്ത ഇന്ന് കളത്തിലിറങ്ങുന്നത്.

മറുഭാഗത്ത് സ്വന്തം മൈതാനമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടർച്ചയായ നാല് തോല്‍വികള്‍ വഴങ്ങിയതിന്റെ സമ്മർദ്ദത്തിലാണ് അക്ഷർ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയോടേറ്റ എട്ട് വിക്കറ്റ് തോല്‍വിയുടെ ഭാരം ഇറക്കിവെക്കാനാണ് അവർ ശ്രമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് മാറ്റങ്ങളുമായാണ് ഡല്‍ഹി ഇന്ന് ഇറങ്ങുന്നത്. “ടോസ് എന്ത് തന്നെയായാലും മികച്ച സ്കോർ ബോർഡില്‍ എത്തിക്കുകയാണ് ലക്ഷ്യം.

സ്പിന്നർമാർക്ക് അധികം സഹായം ലഭിക്കാത്ത ഈ വിക്കറ്റില്‍ പേസർമാരുടെ സ്ലോവർ ബോളുകള്‍ നിർണ്ണായകമാകും. മൂന്ന് സ്പിന്നർമാരെയും പേസർമാരെയും ഉള്‍പ്പെടുത്തിയാണ് ഞങ്ങള്‍ ഇന്ന് ഇറങ്ങുന്നത്,” ഡല്‍ഹി ക്യാപ്റ്റൻ അക്ഷർ പട്ടേല്‍ പറഞ്ഞു.