
കേരളത്തില്‍ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വിഡി സതീശൻ – കെസി വേണുഗോപാല്‍ പക്ഷങ്ങളുടെ പോരാട്ടം തെരുവിലേക്ക് പ്രശ്‌നം വഷളായതോടെ നേതൃത്വത്തെ വിമർശിച്ച് പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഡീൻ കുര്യാക്കോസ് എം പി.
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ സതീശനെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ നടപടി എടുത്ത ഡിസിസിക്കെതിരെയാണ് ഡീൻ കുര്യാക്കോസ് വിമർശനവുമായി മുന്നിലെത്തിയത്. പ്രവർത്തകരുടെ വൈകാരികത മനസിലാക്കണം എന്ന് പറഞ്ഞ ഡീൻ കുര്യാക്കോസ് പ്രവർത്തകർ വീട് കയറി വോട്ട് ചോദിച്ചത് കൊണ്ടാണ് ജയിച്ചത് എന്നും പറഞ്ഞു.
എരിതീയില്‍ എണ്ണ ഒഴിച്ച നേതാക്കളുടെ കൂടെ താൻ ഇല്ലെന്നും അതേസമയം അത്തരം നേതാക്കള്‍ക്കെതിരെ എന്ത് കൊണ്ട് നടപടിയില്ലെന്നും അദ്ദേഹം ചോദിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സതീശൻ അനുകൂലികള്‍ നേതൃത്വത്തെ വെല്ലുവിളിച്ചു വ്യാപകമായി പ്രകടനങ്ങള്‍ നടക്കുന്നതിനിടയിലാണ് ഡീനിന്റെ നിലപാട്. മുഖ്യമന്ത്രി ചർച്ചയില്‍ കെസി വേണുഗോപാലിന് അനുകൂലമായി നേതൃത്വം നീങ്ങുന്നു എന്ന സൂചനകള്‍ക്കിടയിലാണ് പുതിയ നീക്കങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group







