Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന ചർച്ചകളുമായി ബന്ധപ്പെട്ട വാർത്തകള്‍ക്കെതിരെ വിമർശനവുമായി പാർട്ടി നേതൃത്വം.

video
play-sharp-fill

സെക്രട്ടറിയേറ്റില്‍ നടന്ന ചർച്ചകളുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ കള്ളക്കഥ പ്രചരിപ്പിക്കുന്നുവെന്നാണ് സി പി എമ്മിന്‍റെ വിമർശനം. ഇക്കാര്യം വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കുകയും ചെയ്തു.

സ്വയം വിമർശനപരമായ ചർച്ചകള്‍ സെക്രട്ടറിയേറ്റില്‍ ഉണ്ടായി. എന്നാല്‍ ഏതെങ്കിലും വ്യക്തികളെ കേന്ദ്രീകരിച്ച്‌ സെക്രട്ടറിയേറ്റില്‍ വിമർശനം ഉണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിയെ ഇകഴ്ത്താനാണ് മാധ്യമങ്ങളുടെ ശ്രമം. മാധ്യമങ്ങള്‍ വസ്തുതാ വിരുദ്ധമായ വാർത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും സി പി എം സെക്രട്ടറിയേറ്റ് വിമർശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് മുന്നണിയെ നയിച്ച പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ വിമർശനങ്ങളുണ്ടായി എന്ന റിപ്പോർട്ടുകളാണ് സി പി എം തള്ളിക്കളഞ്ഞത്.