Spread the love

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നതിനിടെ ടിവികെയുടെ അദ്ധ്യക്ഷൻ വിജയ് ഇന്ന് വൈകിട്ട് 4.30ന് വീണ്ടും ഗവർണറെ കാണും.

video
play-sharp-fill

നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ വീതം സ്വന്തമാക്കിയ വിസികെ, സിപിഎം, സിപിഐ എന്നീ പാർട്ടികളുടെ യോഗം അവരവരുടെ ഓഫീസില്‍ പുരോഗമിക്കുന്നതിനിടെയാണ് വിജയ്-ഗവർണർ കൂടിക്കാഴ്ച. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയ്ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ നിലവില്‍ 102 സീറ്റുകളുടെ ഭൂരിപക്ഷമുണ്ട്. ഇനി വേണ്ടത് ആറ് സീറ്റുകള്‍ കൂടിയാണ്. ഈ സാഹചര്യത്തില്‍ ഗവർണറുമായുള്ള കൂടിക്കാഴ്ച നിർണായകമാണ്.

 

വിസികെ, സിപിഎം, സിപഐ എന്നീ പാർട്ടികളുടെ സീറ്റ് ഉറപ്പിച്ചതിനെ തുടർന്നാണ് വിജയ് ഗവർണറെ കാണുന്നതെന്ന അഭ്യൂഹവുമുണ്ട്. ഇതിനിടെ അണ്ണാ ഡിഎംകെയിലെ വിമത നേതാക്കളുമായി ടിവികെ നേതാക്കള്‍ ചർച്ച നടത്തുന്നുണ്ട്. അണ്ണാ ഡിഎംകെ വിട്ട് ടിവികെയിലെത്തിയ സെങ്കോട്ടയ്യനാണ് വിമത നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. വിമതശബ്ദം ഉയർത്തുന്ന നേതാക്കളായ സിവിഷണ്മുഖം, ഒഎസ് മണിയൻ എന്നിവരേയും അവരെ അനുകൂലിക്കുന്ന എംഎല്‍എമാരുടേയും പിന്തുണ അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സ്വീകരിക്കാനാണ് നീത്തം. വിമതനേതാക്കളെ പിന്തുണയ്ക്കുന്ന 28 എംഎല്‍എമാർ ഇപ്പോള്‍ പുതുച്ചേരിയിലെ റിസോർട്ടിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group