
കല്പറ്റ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ വിജയ് അധ്യക്ഷനായ ‘തമിഴക വെട്രി കഴകം’ പാർട്ടി കേരളത്തിലേക്കും.
വയനാട് ജില്ലയില്‍ തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാനൊരുങ്ങുന്നത്. കല്പറ്റ നഗരത്തിനടുത്തുള്ള വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കളാണ് ഇതിന് പിന്നില്‍.
‘മൈ ടിവികെ’എന്ന ആപ്പ് വഴി യൂണിറ്റ് റജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ചു. സഫ്വാൻ ഖലീലിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ യുവാക്കളുടെ സംഘമാണ് വെങ്ങപ്പള്ളിയില്‍ യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിവികെയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിവാദ്യം അർപ്പിച്ചു വെങ്ങപ്പള്ളി ടൗണില്‍ ഇവർ വലിയ ഫ്ലെക്സ് ബോർഡുകള്‍ സ്ഥാപിച്ചിരുന്നു.
ഐടി പ്രഫഷനലുകളും കൊമേഴ്സ് ബിരുദധാരികളുമടങ്ങുന്ന യുവാക്കളാണ് ഈ കൂട്ടായ്മയിലുള്ളത്. ടിവികെ ആപ്പിലെ സാങ്കേതിക നടപടിക്രമങ്ങള്‍ പൂർത്തിയാകുന്നതോടെ ഔദ്യോഗികമായി യോഗം ചേർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ഇവരുടെ തീരുമാനം.
വയനാട് ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള വിജയ് ആരാധകരും ടിവികെ യൂണിറ്റുകളുമായി സഹകരിക്കാൻ താല്പര്യം പ്രകടിക്കുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.







