
അംസ്റ്റര്‍ഡാം: ഹാന്റ വൈറസ് രോഗം കണ്ടെത്തിയ എം.വി ഹോണ്ടിയസ് ക്രൂയിസ് കപ്പല്‍ തീരത്തേക്ക്.
സ്പെയിനിലെ കാനറി ദ്വീപിലേക്ക് കപ്പല്‍ അടുപ്പിക്കുന്നത്.
രണ്ടു യാത്രക്കാരെ ഗുരുതരമായ രോഗ ബാധയോടെ കപ്പലില്‍ നിന്ന് നെതര്‍ലാന്റ്സില്‍ എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഓപറേറ്റര്‍ ഓഷ്യന്‍വൈഡ് എക്സ്പെഡിഷന്‍സ് അറിയിച്ചു.
രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു. ഇയാളുടെ നില തൃപ്തികരമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തെ ദ്വീപ് സമൂഹമായ കാനറി ദ്വീപുകള്‍ക്ക് സമീപമാണ് മൂന്നു ദിവസം മുന്‍പ് വൈറസ് ലക്ഷണങ്ങളോടെ യാത്രക്കാര്‍ക്ക് രോഗം പിടിപെട്ടത്. കപ്പലില്‍ നിന്ന് പുറത്തെത്തിച്ച മൂന്നു പേര് ബ്രീട്ടിഷ്, ഡച്ച്, ജര്‍മന്‍ പൗരന്മാരാണ്.
മെയ് രണ്ടിന് ജര്‍മന്‍ സ്ത്രീ മരിച്ചിരുന്നു. ഇവരുമായി അടുത്തു ഇടപഴകിയ 65 കാരനാണ് ഇപ്പോള്‍ രോഗ ലക്ഷണങ്ങളുള്ളത്. 56 കാരനായ മാര്ട്ടിന് ആന്‍സ്റ്റീ ആണ് രോഗം ബാധിച്ച ബ്രിട്ടീഷ് പൗരന്.
ഇയാള്‍ മുന്‍ പൊലിസ് ഓഫിസറാണ്. കപ്പലിലില്‍ നിന്ന് മൂന്നാമതായി പുറത്തെത്തിച്ച ഡച്ച് പൗരന് 41 കാരനാണ്.
ഡച്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കെ.എല്‍.എം വിമാനത്തിലെ ഫ്ളൈറ്റ് അറ്റന്‍ഡിനും രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി.







