Spread the love

ബംഗളൂരു: ഐപിഎല്ലിന്‍റെ കലാശപ്പോരാട്ടം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റിയ ബിസിസിഐയുടെ തീരുമാനത്തില്‍ പ്രതികരണവുമായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര.

video
play-sharp-fill

സുരക്ഷാ കാരണങ്ങളാലാണ് വേദി മാറ്റിയതെന്ന വാദങ്ങളെ കര്‍ണാടക ആഭ്യന്തര മന്ത്രി പൂർണ്ണമായും തള്ളി. തീരുമാനത്തിന് പിന്നില്‍ സാമ്പത്തിക ലാഭവും സ്റ്റേഡിയത്തിലെ സീറ്റുകളുടെ കുറവുമാണെന്ന് മന്ത്രി പറഞ്ഞു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ആരും ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നഗരത്തില്‍ ഇതുവരെ അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ വിജയകരമായി പൂർത്തിയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസോ, ഐപിഎല്‍ അധികൃതരോ, ആർസിബി മാനേജ്‌മെന്‍റോ ഒരു ഘട്ടത്തിലും ആശങ്ക അറിയിച്ചിട്ടില്ല. സുരക്ഷയാണ് കാരണമെങ്കില്‍ അത് അംഗീകരിക്കാനാവില്ല, ജി. പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.