Spread the love

കോട്ടയം: ബൈക്ക് മോഷണക്കേസിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

കൂവപ്പള്ളി വില്ലേജിൽ പട്ടിമറ്റം ഭാഗത്ത് ചാവടിയിൽ വീട്ടിൽ നൂഹിന്റെ മകൻ അൽത്താഫ് നൂഹ് (30) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് കൊല്ലത്തുനിന്ന് പിടികൂടിയത്.

ഏപ്രിൽ 16-ന് പുലർച്ചെയോടെ പൂതക്കുഴി ഭാഗത്തെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് ഇയാൾ അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലത്തെ ഒരു ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം സിറ്റി പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

മുൻപും നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് അറസ്റ്റിലായ അൽത്താഫ്.

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ. ഗോകുൽ, എ.എസ്.ഐ. സിനോ തങ്കപ്പൻ, എസ്.സി.പി.ഒ. വിനീത്, സി.പി.ഒമാരായ രാഹുൽ ബാബു, വൈശാഖ് എസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.