
തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവനിലേക്കെത്തിയെ എംഎല്‍എമാരെയെല്ലാം ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്.
വനിതാ എംഎല്‍എമാരെയടക്കം കെട്ടിപ്പിടിക്കുന്ന ചെറിയാൻ ഫിലിപ്പിന്റെ നടപടി വ്യാപക വിമർശനത്തിനിടയാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കൊല്ലം നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും ബിന്ദു കൃഷ്ണ ഒഴിഞ്ഞുമാറുന്നതുമായ വീഡിയോയാണ് പ്രചരിച്ചത്. മാധ്യമങ്ങളോട് സംസാരിച്ച ശേഷം എത്തിയ ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് അവരെ ആലിംഗനം ചെയ്യാൻ ശ്രമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ബിന്ദു കൃഷ്ണ അതൃപ്തി പ്രകടമാക്കി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ചെറിയാൻ ഫിലിപ്പ് വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചു.
ഒടുവില്‍ ബിന്ദു കൃഷ്ണ കൈകൂപ്പി മാറിപ്പോകുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ചെറിയാൻ ഫിലിപ്പിനെതിരെ കടുത്ത വിമർശനങ്ങള്‍ ഉയർന്നു. ഒരാള്‍ താല്പര്യമില്ലായ്മ പ്രകടിപ്പിച്ചിട്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചത് മോശമായ പ്രവൃത്തിയാണെന്ന് പലരും കുറിച്ചു.
പൊതുവിടങ്ങളില്‍ പാലിക്കേണ്ട മര്യാദ ചെറിയാൻ ഫിലിപ്പ് പാലിച്ചെല്ലെന്നും വിമർശനമുയർന്നു. ഇന്ദിരാ ഭവനിലെത്തിയ മിക്ക എംഎല്‍എമാരെയും കെട്ടിപ്പിടിച്ചാണ് ചെറിയാൻ ഫിലിപ്പ് സ്വീകരിച്ചത്. വിഡി സതീശനെ കവിളില്‍ ഉമ്മ വെക്കുകയും ചെയ്തു.







