Spread the love

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ മികച്ച വിജയത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അഭിനന്ദനങ്ങൾ അറിയിച്ചതായി രമേശ് ചെന്നിത്തല.

video
play-sharp-fill

കേരളത്തിലെ സംഘടനാപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.

നിരീക്ഷകർ അവരുടെ യുക്തിക്കനുസരിച്ച് കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക. ഘടകകക്ഷികളുടെ അഭിപ്രായം തേടുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നിട്ടും കേരളത്തിലെ കാര്യത്തിൽ മാത്രം എന്തിനാണ് ഇത്രയധികം ചർച്ചകൾ നടക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.

കോൺഗ്രസ് പാർട്ടിക്ക് അതിന്റേതായ പ്രവർത്തനരീതികളും കീഴ്വഴക്കങ്ങളുമുണ്ട്. ആ രീതികൾക്കനുസരിച്ചുള്ള തീരുമാനങ്ങൾ കൃത്യസമയത്ത് ഉണ്ടാകുമെന്നും അനാവശ്യമായ വിവാദങ്ങൾക്കോ ചർച്ചകൾക്കോ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.