
ആലപ്പുഴ: ജി സുധാകരൻ സഹോദരൻ ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി.
ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് രക്തസാക്ഷി മണ്ഡപം.
കുടുംബസമേതമെത്തിയാണ് ജി സുധാകരൻ ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ ആദ്യം കേട്ട വിമത ശബ്ദങ്ങളില്‍ ഒന്ന് ജി സുധാകരന്റേതായിരുന്നു. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി ജനവിധി തേടിയ സുധാകരൻ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തി കുറിച്ച് സിറ്റിങ് എംഎല്‍എ എച്ച് സലാമിനെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

19,000-ത്തിന് മുകളില്‍ വോട്ടുകള്‍ക്ക് ജയിക്കുമെന്നായിരുന്നു സുധാകരന്റെ പ്രവചനം. അതിനെയും മറികടന്ന് 27935 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
75184 വേട്ടുകളാണ് ജി സുധാകരന് ആകെ ലഭിച്ചത്. സിപിഎമ്മിന്‍റെ സിറ്റിങ് എംഎല്‍എ എച്ച് സലാമിന് 47249 വോട്ടുകളാണ് ലഭിച്ചത്.
2021-ല്‍ 11,125 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫിന്. ഇതിന്‍റെ ഇരട്ടി ഭൂരിപക്ഷമാണ് സുധാകരൻ നേടിയത്.







