
തിരുവനന്തപുരം: നാണംകെട്ട തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ കെ.
ഇ. ഇസ്മയില്‍. കനത്ത തോല്‍വി എല്‍ഡിഎഫിന് ജനങ്ങള്‍ നല്കിയ ഷോക്ക് ട്രിറ്റ്മെൻറാണെന്നും അദ്ദേഹം തുറന്നടിച്ചു.
ജനങ്ങളാണ് യജമാൻമാരെന്ന് ഓർക്കണം. സ്വയം യജമാന്മാരാണെന്ന തോന്നലിനേറ്റ തിരിച്ചടിയാണിത്. ജനങ്ങള്‍ക്ക് സർക്കാരിന്റെ പ്രവർത്തനത്തില്‍ അസംതൃപ്തി ഉണ്ടായി. പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടി പാർട്ടി അണികളുടെ അസംതൃപ്തിയുടെ ഭാഗമാണ്.
യുഡിഎഫ് വിജയിച്ച പല മണ്ഡലങ്ങളും പാർട്ടി കോട്ടകളായിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാർ, പാർട്ടി എന്നിവരുടെ സമീപനത്തില്‍ തെറ്റുണ്ടായോ എന്ന് പരിശോധിക്കപ്പെടണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയിക്കാൻ കഴിയുന്നവരെ സ്ഥാനാർത്ഥികളാക്കണമായിരുന്നു. ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സ്ഥാനാർതികളെ മത്സരിപ്പിച്ചതും തിരിച്ചടിയായി. സിപിഎമ്മും സിപിഐയും ഉടൻ ആത്മ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.







