Spread the love

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകണം എന്ന തര്‍ക്കങ്ങളാണ് നടക്കുന്നത്.
ഇക്കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനം ഉണ്ടാകാതെ വന്നതോടെ കണ്‍ഫ്യൂഷനിലാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും. ഇന്നലെ വി ഡി സതീശന് സുരക്ഷയും പൈലറ്റ് വാഹനങ്ങളും വിട്ടു നല്‍കാന്‍ ഇന്റലിജെന്‍സ് മേധാവി പി വിജയന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സതീശന്‍ തന്നെയാകും മുഖ്യമന്ത്രി എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഉന്നത ഇടപെടലില്‍ ഈ തീരുമാനം തിരുത്തപ്പെട്ടു. ആരാകും മുഖ്യമന്ത്രിയെന്ന തീരുമാനം വന്നതിന് ശേഷം മതി കൂടുതല്‍ സുരക്ഷ ഒരുക്കുന്നതെന്ന വിലയിരുത്തലാണ് ഉണ്ടായത്.

video
play-sharp-fill

സതീശന് പൈലറ്റ് വാഹനം നല്‍കാനുള്ള തീരുമാനം അറിഞ്ഞ ഉടന്‍ തന്നെ കോണ്‍ഗ്രസിലെ തന്നെ മറ്റൊരു വിഭാഗത്തിന്റെയും ആഭ്യന്തര വകുപ്പിലെ ഉന്നതരുടെയും ഇടപെടല്‍ ഉണ്ടായെന്നാണ് സൂചന. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം വേണ്ടെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ നല്‍കിയ ഉത്തരവ് പിന്‍വലിക്കാന്‍ പോലീസ് നിര്‍ബന്ധിതരായി. സതീശന്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിക്കുന്ന വിധത്തിലാകും തീരുമാനമെന്ന വികാരമാണ് ഉണ്ടായത്.
അതേസമയം ഭരണമാറ്റം ഉണ്ടായതോടെ പോലീസ് ആസ്ഥാനത്തും ആഭ്യന്തര വകുപ്പിലും അങ്കലാപ്പും ആവേശവും ഒരുപോലെ അലയടിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ വിധിക്കപ്പെട്ട ഒരു വിഭാഗം പോലീസുകാര്‍ ഭരണമാറ്റം വലിയ ആഘോഷമാക്കിയിരിക്കുകയാണ്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒതുക്കപ്പെട്ടവരും ദൂരസ്ഥലങ്ങളിലേക്ക് ‘നാടുകടത്തപ്പെട്ടവരും’ ആയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പ്രതാപത്തോടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.

പിണറായി സര്‍ക്കാരിന്റെ കാലത്ത് ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. പത്ത് വര്‍ഷമായി പിണറായി വിജയന്റെ വിശ്വസ്തരായി നിന്നു എതിരാളികളെ വേട്ടയാടിയവര്‍ ഭരണമാറ്റം വന്നതോടെ അങ്കലാപ്പിലുമായി. ഭരണഘടനയേക്കാള്‍ പാര്‍ട്ടി ഭരണഘടനയെ സ്‌നേഹിച്ച ഉദ്യോഗസ്ഥരുടെ ലിസ്റ്റ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു. ഇവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരാണ് കേരളത്തിന്റെ അടുത്ത ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും ആകുക എന്നതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ വലിയ പോലീസ് അഴിച്ചുപണികള്‍. അതിനിടെ കാസര്‍ഗോഡ് എആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച്‌ പൊലീസ് ഉദ്യോഗസ്ഥര്‍. ആഘോഷം റീല്‍സ് ആക്കി. റിസര്‍വ് ഇന്‍സ്പെക്ടറെ കണ്ട് ഡ്യൂട്ടി ഇടുന്ന ഓഫീസര്‍മാരെ മാറ്റാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ആയിരുന്നു ആഘോഷം. റിസേര്‍വ് ഇന്‍സ്പെക്ടറേ കണ്ട് ഡ്യൂട്ടി ഇടുന്ന ഓഫീസര്‍മാരെ മാറ്റാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ചത്.

ഇതിനിടെ പിണറായി ഭരണത്തില്‍ നാടുകടത്തപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥരും മടങ്ങിവരവിന് ഒരുങ്ങുകയാണ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര കേഡറിലുമാണ് ജോലി ചെയ്യുന്നത്. നല്ലൊരു തസ്തിക പോലും നല്‍കാതെ സി.പി.എം. പക പോക്കി. ഐ.ജി: അനൂപ് കുരുവിള ജോണ്‍ , എ.പി.ഷൗക്കത്തലി, ക്രൈംബ്രാഞ്ച് എസ്.പി, കെ.വി.സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പുതിയ സാഹചര്യത്തില്‍ മടങ്ങിവരുമെന്നാണ് സൂചന.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ എസ്.പിയായിരുന്നു. സി.പി.എം നേതാക്കളുടെ പങ്ക് വെളിച്ചത്തു കൊണ്ടുവരാന്‍ ആത്മാര്‍ഥമായി പ്രയത്‌നിച്ച ഉദ്യോഗസ്ഥന്‍നായിരുന്നു അനൂപ് കുരുവിള ജോണ്‍. യു.ഡി.എഫ് ഭരണം മാറി 2016ല്‍ സി.പി.എം ഭരണത്തില്‍ വന്ന ശേഷം ക്രമസമാധാന ചുമതലയില്‍ നല്ലൊരു തസ്തിക പോലും നല്‍കിയില്ല. പൊലീസ് അക്കാദമിയിലും അപ്രസക്ത തസ്തികയിലും ഒതുക്കി. അവസാനം, കേന്ദ്രത്തില്‍ ഡപ്യൂട്ടേഷനില്‍ പോയി. നിലവില്‍ ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോയിലെ ഉന്നത ഉദ്യോഗസ്ഥനാണ്. സി.പി.എമ്മിന്റെ അനിഷ്ടത്തിനു പിന്നാലെ കേരളം വിട്ട അനൂപ് കുരുവിള ജോണ്‍ ഇന്ന് രാജ്യം അറിയുന്ന മികച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ്. റോയില്‍ നിന്ന് അനൂപ് കുരുവിള ജോണ്‍ ഇനി കേരളത്തില്‍ വരാന്‍ സാധ്യത കുറവാണ്