Spread the love

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണമെന്ന് കെ കെ രമ.

video
play-sharp-fill

ധർമടം പോലുള്ള സ്ഥലത്തടക്കം പിന്നിലേക്കുപോയതിന്റെ പ്രധാന കാരണം ഭരണവിരുദ്ധ വികാരവും നേതൃത്വത്തോടുള്ള എതി‌ർപ്പുമാണെന്നും കെ കെ രമ വ്യക്തമാക്കി.

 

‘സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കയ്യൂരും കരിവെള്ളൂരും ഉള്‍പ്പെടെയുള്ള ഗ്രാമങ്ങള്‍ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്‌തു. അത്രയേറെ ഭരണവിരുദ്ധതയും നേതാക്കളോടുള്ള എതിർപ്പും അവിടങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന്റെ ഇന്നത്തെ പോക്കിനെതിരെ അണികള്‍ തന്നെയാണ് അവരെ പരാജയപ്പെടുത്തിയിരിക്കുന്നത്’ – കെ കെ രമ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ആരെ തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും പാർട്ടിയോട് ആലോചിച്ചിട്ട് മാത്രമേ മന്ത്രിസ്ഥാനം സ്വീകരിക്കുന്നതില്‍ തീരുമാനം എടുക്കുകയുള്ളു എന്നും കെ കെ രമ വ്യക്തമാക്കി.