Spread the love

കണ്ണൂര്‍: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പട്ടുവം സ്വദേശിനിയായ നമ്പറാൻ നാരായണിയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

video
play-sharp-fill

സംസ്ഥാനത്ത് അടുത്തിടെയായി പാമ്പുകടിയേറ്റ് മരണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. വിവിധ ജില്ലകളിലായി സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടുത്തിടെ കൊല്ലത്ത് മണ്‍റോതുരുത്ത് സ്വദേശി രാജേന്ദ്രന്‍ (62) പാമ്പുകടിയേറ്റ് മരിച്ചിരുന്നു. അരുനല്ലൂരിലെ മകളുടെ വീട്ടില്‍ താമസിക്കുന്നതിനിടെയായിരുന്നു സംഭവം. വീടിന് പുറത്തുകിടന്നിരുന്ന പുതപ്പ് എടുക്കുന്നതിനിടെയാണ് അണലിയുടെ കടിയേറ്റത്. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group