Spread the love

പാലക്കാട്: പാലക്കാട്, മധുര റെയില്‍വേ ഡിവിഷനുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ റെയില്‍വേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

video
play-sharp-fill

പ്രധാനമായും നിലമ്പൂര്‍, തിരുച്ചെന്തൂര്‍ റൂട്ടുകളിലെ ട്രെയിനുകളെയാണ് ഈ മാറ്റം ബാധിക്കുക.

ഷൊര്‍ണൂര്‍ – നിലമ്പൂര്‍ മെമു (66325): മെയ് മാസത്തിലെ 10, 17, 24, 31 തീയതികളില്‍ (ഞായറാഴ്ചകളില്‍) ഈ ട്രെയിനിന്റെ സര്‍വീസ് പൂര്‍ണ്ണമായും റദ്ദാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യറാണി എക്‌സ്പ്രസ് (16349): മെയ് 09, 16, 23, 30 തീയതികളില്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഷൊര്‍ണൂര്‍ ജങ്ഷന്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ഷൊര്‍ണൂരിനും നിലമ്പൂരിനും ഇടയിലുള്ള സര്‍വീസ് ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കില്ല.

പാലക്കാട് – തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് (16731): മെയ് 7, 11, 14 തീയതികളില്‍ ഈ ട്രെയിന്‍ മധുര, മാനാമധുര, വിരുദുനഗര്‍ വഴി തിരിച്ചുവിടും.

തിരുച്ചെന്തൂര്‍ – പാലക്കാട് എക്‌സ്പ്രസ് (16732): മെയ് 8, 13 തീയതികളില്‍ തിരുച്ചെന്തൂരില്‍ നിന്നുള്ള മടക്കയാത്രയും മധുര, മാനാമധുര, വിരുദുനഗര്‍ വഴിയായിരിക്കും സര്‍വീസ് നടത്തുക. യാത്രക്കാര്‍ റെയില്‍വേയുടെ പുതുക്കിയ സമയവിവരങ്ങള്‍ പരിശോധിച്ച ശേഷം യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്.