Spread the love

പൂച്ചക്കാട്: മൊട്ടംചിറ രാംനഗില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം.

video
play-sharp-fill

ബിജെപി വിജയത്തില്‍ ആഹ്ലാദം പ്രകടനത്തിന് ഒത്തുകൂടിയ 15 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ്100ലധികം വരുന്ന മുസ്ലീം ലീഗ് ക്രിമിനല്‍ സംഘം ഇന്നലെ വൈകിട്ട് അക്രമം അഴിച്ച്‌ വിട്ടത്. ഷെഡും കൊടി മരവും ഇരുചക്രവാഹനങ്ങളും തകര്‍ത്തു.രണ്ട് പേര്‍ക്ക് പരിക്കേറ്റു.

സംഭവത്തില്‍ ഹരീഷ് (36),രജിത്(36) എന്നിവർക്കാണ് പരിക്കേറ്റു. ഇവര്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീനാഥ്, നിഷാല്‍ എന്നിവരുടെ ഇരുചക്രവാഹനം അടിച്ച്‌ തകര്‍ത്തത്. മൂന്ന് വര്‍ഷം മുമ്പാണ് മൊട്ടം ചിറയില്‍ ഇരുമ്പില്‍ ഓട് മേഞ്ഞ മനോഹരമായ ഷെഡും കൊടിമരവും പണിതത്. ഇതാണ് അടിച്ച്‌ തകര്‍ത്തത്.കൊടി കീറി കത്തിച്ച്‌ കളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സ്ഥലത്ത് കഴിഞ്ഞ ദിവസം നടന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി ഛത്രപതി ശിവജിയുടെ ഫോട്ടോ വെച്ച്‌ അലങ്കരിച്ചിരുന്നു. ഈ ഫോട്ടോയുടെ പടമെടുത്ത് ടീം ബല്ല എന്ന വാട്ട്‌സപ്പ് ഗ്രൂപ്പില്‍ റീല്‍സ് ഇട്ട് മെയ് 4ന് ഇത് തൂക്കുമെന്ന് പറഞ്ഞിരുന്നു.