
ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റൺമല ഉയർത്തിയ (229) ലക്നൗവിന് മറുപടി നൽകി മുംബൈ. കൂറ്റൻ ലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് വേണ്ടി റയാൻ റിക്കൽട്ടനും ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ്മയും ചേർന്ന് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മയും റിക്കൽട്ടനും ചേർന്ന് വെറും 10.5 ഓവറിൽ 143 റൺസ് അടിച്ചുകൂട്ടി. ഈ തകർപ്പൻ തുടക്കം മുംബൈയുടെ വിജയം എളുപ്പമാക്കി.
ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് വേണ്ടി നിക്കോളാസ് പൂരൻ സീസണിലെ തന്റെ ആദ്യ അർധസെഞ്ചുറി തികച്ചു. വെറും 21 പന്തിൽ നിന്ന് 63 റൺസാണ് പൂരൻ അടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിച്ചൽ മാർഷിനൊപ്പം (44 റൺസ്) ചേർന്ന് പൂരൻ 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ലക്നൗവിനെ വലിയ സ്കോറിലേക്ക് എത്തിച്ചിരുന്നു. ഈ പരാജയത്തോടെ ലക്നൗ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.
ഓപ്പണറായി ഇറങ്ങിയ മിച്ചൽ മാർഷ് മികച്ച തുടക്കമാണ് ലക്നൗവിന് നൽകിയത്. 24 പന്തിൽ 44 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. തന്നെ കന്നി മത്സരത്തിന് ഇറങ്ങിയ ജോഷ് ഇംഗ്ലിസ് അരങ്ങേറ്റ മത്സരത്തിൽ പരാജയപ്പെട്ടു.
അഞ്ച് പന്തിൽ 13 റൺസെടുത്ത ഇംഗ്ലിസിനെ ഗസൻഫറിൻ്റെ പന്തിൽ സൂര്യകുമാർ യാദവ് പുറത്താക്കി. എയ്ഡൻ മർക്രം 31 റൺസും ഹിമ്മത് സിങ് 40 റൺസുമെടുത്ത് പുറത്താകാതെ നിന്നു.







