Spread the love

മലപ്പുറം: മണ്ഡലത്തിവെ വമ്പൻ വിജയത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ സർവകാല റെക്കോർഡ് ഭൂരിപക്ഷവും സ്വന്തം പേരിലെഴുതി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.

video
play-sharp-fill

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 85,327 വോട്ടുകള്‍ നേടിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മട്ടന്നൂർ മണ്ഡലത്തിലെ വിജയത്തിലൂടെ കെ കെ ശൈലജ കൈവശം വച്ചിരുന്ന 60963 വോട്ടുകളുടെ റെക്കോർഡാണ് കുഞ്ഞാലിക്കുട്ടിക്ക് മുന്നില്‍ വഴിമാറിയത്.

131166 വോട്ടുകളാണ് യു ഡി എഫ് സ്ഥാനാർഥിയായ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നേടിയത്. എല്‍ ഡി എഫ് സ്ഥാനാർഥി 46092 വോട്ടുകളിലേക്ക് ഒതുങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ ഡി എ സ്ഥാനാർഥി അശ്വതി ഗുപ്തകുമാർ 9043 വോട്ടുകള്‍ മാത്രമാണ് നേടിയത്. 67.35 ശതമാനം വോട്ടുകളും കുഞ്ഞാലിക്കുട്ടിയുടെ പേരിലാണ് പതിഞ്ഞത്.

ഇതും ഒരു സർവകാല റെക്കോഡായി ചരിത്രത്തില്‍ തിളങ്ങി നില്‍ക്കും. മലപ്പുറം ജില്ലയില്‍ യു ഡി എഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍, തന്റെ മുൻപത്തെ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ ഈ വിജയം രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് യു ഡി എഫിന്റെ വൻ മുന്നേറ്റത്തിന് കരുത്തുപകരുന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഈ തിളക്കമാർന്ന വിജയം. ജില്ലയിലാകെയുള്ള 16 സീറ്റുകളിലും യു ഡി എഫ് സ്ഥാനാർഥികളാണ് വിജയക്കൊടി പാറിച്ചത്.