Spread the love

കോട്ടയം : കൈവിട്ടതൊക്കെ തിരിച്ചു പടിക്കുമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് കരുത്തുപകരുന്നത് എക്സിറ്റ് പോളാണ്.

video
play-sharp-fill

എന്നാൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫും അക്കൗണ്ട് തുറക്കുമെന്ന് എൻ.ഡി.എയും അവകാശപ്പടുന്നു. പി.സി.ജോർജ്, ഷോൺ ജോർജ്, ജോസ് കെ.മാണി എന്നിവർക്ക് അതിനിർണായക തിരഞ്ഞെടുപ്പ് കൂടിയാണിത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ സമാന വിജയമുണ്ടാകുമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടൽ. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചു പിടിക്കുമെന്നാണ് ആത്മവിശ്വാസം. വൈക്കവും, കാഞ്ഞിരപ്പള്ളിയും ഒഴികെ ഏഴും കൂടെപ്പോരുമെന്ന് കരുതുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ, ഏറ്റുമാനൂർ, ചങ്ങനാശേരി മണ്ഡലങ്ങൾ തിരിച്ചു പിടിക്കുമെന്നാണ് യു.ഡി.എഫ് അവകാശവാദം. അതേസമയം കഴിഞ്ഞ തവണ ജയിച്ച സീറ്റുകൾക്ക് പുറമേ പാലാ കൂടി ചേർത്ത് ആറ് സീറ്റുകളിൽ ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടൽ. പാലായിൽ അയ്യായിരത്തിൽ താഴെ വോട്ടിന് ജോസ് കെ.മാണി ജയിക്കുമെന്നാണ് വിലയിരുത്തൽ.

ഇടതുപ്രവേശനത്തോട് കഴിഞ്ഞ തവണ ജനം അനൂകലമായെങ്കിലും ജോസ് മാത്രം പരാജയപ്പെട്ടു. പാലാ കൈവിട്ടപ്പോൾ ജോസിന് രാജ്യസഭയിലേയ്ക്ക് മടങ്ങേണ്ടി വന്നു. രാജ്യസഭയിലെ കാലാവധി തീരുംമുന്നേ നിയമസഭയിലേയ്ക്ക് വീണ്ടും ജോസ് ഇറങ്ങിയത് ജീവൻ മരണപ്പോരാട്ടത്തിനാണ്.

തോൽവിയെപ്പറ്റി ചിന്തിക്കാൻ കഴിയില്ല. വീണ്ടും തോറ്റാൽ പാലായിൽ ജോസ് അപ്രസക്തനാവും. വിജയിച്ചാൽ ഭാവിയിൽ മുന്നണി സമവാക്യങ്ങളും മാറാം.

കേരള കോൺഗ്രസുകളിൽ കഴിഞ്ഞ തവണ ജോസ് കെ.മാണിക്കായിരുന്നു നേട്ടം. ഇക്കുറി ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥികൾ കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

ബി.ജെ.പിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് തുണയ്ക്കുമോയെന്നും അറിയാം. പാലായിൽ ഷോണും, പൂഞ്ഞാറിൽ പി.സി.ജോർജും വിജയിക്കേണ്ടത് ഇരുവർക്കും നിർണായകം.

പാലായിൽ 35,000 മുകളിലേയ്ക്ക് വോട്ടുയർത്തേണ്ടത് വ്യക്തിപരമായി ഷോണിന്റെ ആവശ്യമാണ്. പൂഞ്ഞാറിൽ പി.സി.വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോയാൽ വിജയിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.