
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനുഗോലു വോട്ടെടുപ്പിനു ശേഷം തയ്യാറാക്കിയ അന്തിമ വിശകലന റിപ്പോർട്ട് എല്‍ഡിഎഫിനു അനുകൂലം.
തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ എല്‍ഡിഎഫ് ഉറപ്പായും പിടിക്കുമെന്നും യുഡിഎഫ് 60-65 സീറ്റുകളില്‍ ഒതുങ്ങുമെന്നും കനുഗോലുവിന്റെ റിപ്പോർട്ടില്‍ പറയുന്നു.
ഭരണമാറ്റത്തിനു വഴിവയ്ക്കുന്ന തരത്തിലുള്ള ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഇല്ലെന്നാണ് കനുഗോലുവിന്റെ അന്തിമ നിരീക്ഷണം. യുഡിഎഫ് നില മെച്ചപ്പെടുത്തുമെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ സാധിക്കില്ല. ബിജെപിക്കു രണ്ട് സീറ്റുകള്‍ നേടാനുള്ള സാഹചര്യമുണ്ടെന്നും കനുഗോലുവിന്റെ റിപ്പോർട്ടില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേമം, മഞ്ചേശ്വരം, പാലക്കാട് സീറ്റുകളാണ് ബിജെപിക്കു വലിയ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇവയില്‍ രണ്ടെണ്ണത്തില്‍ ബിജെപി ജയിച്ചാലും അതിശയിക്കാനില്ല. മലപ്പുറം ജില്ലയില്‍ യുഡിഎഫിനു അനുകൂലമായ തരംഗം ഉണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.







