
തലയോലപറമ്പ്: തലയോലപറമ്പ് കോരിക്കൽ പുത്തൻതറ യക്ഷിയമ്മ – ഗന്ധർവ സ്വാമി ക്ഷേത്രത്തിൽ സർപ്പങ്ങൾക്ക് തളിച്ചു കൊടുക്കൽ, യക്ഷിയമ്മ- ഗന്ധവൻ സ്വാമി എന്നിവർക്ക് കളമെഴുത്ത് പാട്ടും എന്നിവ നടത്തി.
ക്ഷേത്രം തന്ത്രി ഹംസാനന്ദൻ തന്ത്രികൾ മൂഴിക്കോട്,ക്ഷേത്രം മേൽശാന്തി എം.ഡി. ഷിബുശാന്തികൾ പട്ടശേരികൾ എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് പൂജാകർമങ്ങൾ നടന്നത്.
രണ്ടു ദിനം നീണ്ടു നിന്ന ചടങ്ങിൽ പ്രത്യക്ഷ മഹാഗണപതിഹോമം, പ്രത്യേക പൂജ , സർപ്പങ്ങൾക്ക് തളിച്ചു കൊടുക്കൽ, ഗന്ധർവൻ പാട്ട് , ഭസ്മക്കളം,പൊടിക്കളം,കൂട്ടക്കളം, ഗന്ധർവൻപാട്ട്, സർവൈശ്വര്യപൂജ , ഗുരുദേവ ഭജൻസ്, മഹാ പ്രസാദ ഊട്ട് എന്നിവ നടന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങുകൾക്ക് ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് ബിജുരാഘവൻ ഇറുമ്പയം,സെക്രട്ടറി ഷാജി കോട്ടുരുത്തിൽ, രക്ഷാധികാരി വേണു പുത്തൻതറ തുടങ്ങിയവർ നേതൃത്വം നൽകി.







