
ന്യൂ ഡൽഹി : ഈ വർഷത്തെ എഎഫ്സി അണ്ടർ 17 ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടൂർണമെന്റിനുള്ള 23 അംഗ സംഘത്തിനെയാണ് പരിശീലകൻ ബിബിയാനോ ഫെർണാണ്ടസ് പ്രഖ്യാപിച്ചത്.
മെയ് 5 മുതൽ സൗദി അറേബ്യയിലാണ് മത്സരം നടക്കുന്നത്. ടീമിൽ ഇടം പിടിച്ച് മഞ്ചേരിക്കാരൻ ഇന്ദ്രൻ റാണാ മഗർ. നേപ്പാളീസ് മാതാപിതാക്കൾക്ക് പിറന്ന ഇന്ദ്ര ജനിച്ചതും വളർന്നതും കേരളത്തിലാണ്.
ഗ്രൂപ്പ് ഡിയിൽ ആസ്‌ട്രേലിയ, ഉസ്‌ബേകിസ്താൻ ടീമുകൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഗ്രൂപ്പിലെ നാലാമത്തെ ടീമായ ഉത്തര കൊറിയ ടൂർണമെന്റിൽ നിന്ന് പിന്മാറിയതോടെ മൂന്ന് ടീമുള്ള ഗ്രൂപ്പായി മാറി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനായാൽ ക്വാർട്ടർ ഫൈനലിലേക്കും അതോടൊപ്പം 2026 ഫിഫ അണ്ടർ 17 ലോകകപ്പിന് യോഗ്യതയും ഉറപ്പുവരുത്താനാകും.







