Spread the love

ഡൽഹി: എണ്ണ വില കൂട്ടാൻ സമ്മർദ്ദം ശക്തമാക്കി എണ്ണ കമ്പനികള്‍.

video
play-sharp-fill

പെട്രോള്‍, ഡീസല്‍, ഗാർഹിക എല്‍പിജി വില ഉയർത്തണമെന്ന് എല്ലാ കമ്പനികളും ആവശ്യമുയർത്തിയതായാണ് റിപ്പോർട്ട്.
കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.

പെട്രോളിന് ലിറ്റിന് 20 രൂപ നഷ്ടമാണെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. ഈ സ്ഥിതി തുടർന്നാല്‍ ഡീസല്‍ നഷ്ടം ലിറ്ററിന് 100 രൂപയിലേക്കെത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ആവശ്യം തല്‍ക്കാലം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. വൻ പ്രതിഷേധമുണ്ടാകുമെന്ന് കോണ്‍ഗ്രസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വർദ്ധിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയിലും വില പുതുക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. എന്നാല്‍, നിലവില്‍ വില വർദ്ധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതോടെ തങ്ങള്‍ വലിയ നഷ്ടം നേരിടുകയാണെന്ന് എണ്ണക്കമ്പനികള്‍ വാദിക്കുന്നു. ലിറ്ററിന് 10 മുതല്‍ 20 രൂപ വരെ വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.