Spread the love

കോഴിക്കോട്: പാതിരാത്രിയിൽ വീട്ടിൽ മോഷണം നടത്താൻ എത്തിയ കള്ളൻ കിണറ്റിൽ വീണു.

video
play-sharp-fill

വ്യാഴാച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ കള്ളനെ കണ്ടെത്തിയത്.

വീട്ടിലെ കുളിമുറി വഴി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കള്ളൻ പിടിവിട്ട് കിണറ്റിൽ വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ കൊയിലാണ്ടി ഫയർ ഫോഴ്സും പോലീസും എത്തി കള്ളനെ പുറത്തെത്തിച്ചു.

കോഴിക്കോട് നന്തി ബസാറിലെ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം.

രാവിലെ ഏഴുമണിയോടെ ഗൃഹനാഥ മുറ്റം വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ഗ്രിൽ നീങ്ങിയത് കണ്ട് സംശയം തോന്നിയാണ് പരിശോധിച്ചത്.
അപ്പോൾ കിണറിൽ നിന്നും കയറാനാവാതെ ബംഗാളി സ്വദേശിയായ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.

കള്ളൻ വെള്ളത്തിൽ നീന്തി തലപൊക്കി കിടക്കുകയായിരുന്നെന്ന് ഗൃഹനാഥ പറഞ്ഞു. കള്ളനെ കണ്ട ഇവർ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ഇയാൾക്ക് വീഴ്ചയിൽ ഗുരുതര പരിക്കില്ലെന്നാണ് വിവരം.

സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് എടുത്തു.