Spread the love

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിനത്തിലെ എസ്‌എംവി സ്‌കൂളിലെ പാര്‍ക്കിങ് വിവാദത്തില്‍ മേയര്‍ വി.വി. രാജേഷിനെതിരെ പി.ടി.എ പ്രസിഡന്റ് കര്‍ണന്‍ രംഗത്ത്. സ്‌കൂളിന് സമീപത്തെ ഒരു വ്യാപാരിയോടുള്ള താല്‍പര്യത്തിന്റെ ഭാഗമായാണ് മേയര്‍ സ്‌കൂളിനെയും പി.ടി.എയെയും ആക്ഷേപിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ കര്‍ണന്‍ ആരോപിച്ചു. താന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണം തെളിയിക്കാന്‍ മേയര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

video
play-sharp-fill

സ്‌കൂളിന്റെ ഭൂമി കയ്യേറിയവരെ സംരക്ഷിക്കാനാണ് മേയര്‍ ശ്രമിക്കുന്നതെന്നും സമീപ വ്യാപാരി സ്‌കൂൾ പരിസരം കയ്യേറിത്തുടങ്ങിയതായും കര്‍ണന്‍ ആരോപിച്ചു. സ്‌കൂൾ കോംപൗണ്ടിലേക്ക് തിരിച്ച്‌ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതിനെതിരെ നേരത്തേ തന്നെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നും വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊങ്കാല സമയത്തെ പാര്‍ക്കിങ് കോര്‍പ്പറേഷന്‍ യോഗത്തിലെ തീരുമാനപ്രകാരമാണ് നടത്തിയതെന്നും അമിത തുക ഈടാക്കിയിട്ടില്ലെന്നും പി.ടി.എ ഭാരവാഹികള്‍ വ്യക്തമാക്കി. സ്‌കൂളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് സമാഹരിക്കാനായിരുന്നു പാര്‍ക്കിങ് ക്രമീകരിച്ചതെന്നും വിവാദത്തെ തുടര്‍ന്ന് പിരിച്ചെടുത്ത മുഴുവന്‍ തുകയും തിരികെ നല്‍കിയതായും കര്‍ണന്‍ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group