Spread the love

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളില്‍ വി ഡി സതീശന് മുസ്ലിം ലീഗിന്റെ പിന്തുണ.

video
play-sharp-fill

സർവേകളില്‍ വി ഡി സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർണായക പ്രതികരണം.

ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനമെടുക്കുകയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അർഹതപ്പെട്ടത് ലഭിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുൻ കാലങ്ങളില്‍ ലീഗിന് നല്ല പരിഗണന മന്ത്രി സഭയില്‍ അടക്കം ലഭിച്ചിട്ടുണ്ടല്ലോ. ഒന്നും ചോദിച്ച്‌ വാങ്ങാൻ ലീഗ് ഉദ്ദേശിക്കുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.

മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് ജയിക്കും. എക്സിറ്റ് പോള്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. എക്സിറ്റ് പോളില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നു.

ഒരു എജൻസി മാത്രമല്ല യുഡിഎഫിന് വിജയം പ്രഖ്യാപിക്കുന്നത്. എല്ലാവരും ഒരുപോലെ പറയുന്നത് യുഡിഎഫ് വിജയമാണ് പറയുന്നതെന്ന് അദേഹം പറഞ്ഞു.