
കൊച്ചി: അവയവദാതാവും സ്വീകർത്താവും വ്യത്യസ്ത മതവിഭാഗങ്ങളില്പ്പെട്ടവരാണെന്ന കാരണം ചൂണ്ടിക്കാട്ടി വൃക്കദാനത്തിനുള്ള അപേക്ഷ നിരസിച്ച നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി.
ദാതാവും സ്വീകർത്താവും തമ്മിലുള്ള ബന്ധം ബോധ്യപ്പെട്ടില്ലെന്ന് കാട്ടി ജില്ലാതല ഓതറൈസേഷൻ സമിതി തള്ളിയ അപ്പീല്‍, രണ്ടാഴ്ചയ്ക്കകം പരിശോധിച്ച് തീരുമാനമെടുക്കാൻ ആരോഗ്യ പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് കോടതി നിർദേശം നല്കി. അവയവദാനത്തിനുള്ള അപേക്ഷ എറണാകുളം ജില്ലാതല ഓതറൈസേഷൻ സമിതി നിഷേധിച്ചതിനെതിരേ ദാതാവായ അമ്പലപ്പുഴ സ്വദേശിനി നല്കിയ അപ്പീലില്‍ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് പി. കൃഷ്ണകുമാർ നിർദേശിച്ചിരിക്കുന്നത്.
അവയവദാനത്തിന് അനുമതി നല്കാൻ സമിതിക്ക് നിർദേശം നല്‍കുകയോ അപ്പീല്‍ ഉടൻ തീർപ്പാക്കാൻ ഉത്തരവിടുകയോ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. എറണാകുളം പുത്തൻകുരിശ് സ്വദേശിക്ക് അമ്പലപ്പുഴ സ്വദേശിനി വൃക്ക നല്കാൻ തയ്യാറായതിനെത്തുടർന്ന് നല്കിയ സംയുക്ത അപേക്ഷ നേരത്തേ എറണാകുളം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ചെയർമാനായ ഓതറൈസേഷൻ സമിതി തള്ളിയിരുന്നു. സ്വീകർത്താവ് ക്രിസ്തുമതവിശ്വാസിയും ദാതാവ് മുസ്ലിംമതവിശ്വാസിയുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







