
ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന് അധികാര തുടർച്ച ഉണ്ടാവും എന്നാണ് പുറത്തുവന്ന ഒൻപതില്‍ ഏഴ് എക്സിറ്റ് പോളുകളും പറയുന്നത്.
പീപ്പിള്‍സ് പള്‍സ്, പി മാർക്ക് എന്നീ സർവ്വെകള്‍ പ്രകാരം 125 മുതല്‍ 145 വരെ സീറ്റുകള്‍ നേടി ഡിഎംകെ സഖ്യം വിജയിക്കും. എൻഡിഎയ്ക്ക് 65 – 80 സീറ്റുകളാണ് പീപ്പിള്‍സ് പള്‍സും പി മാർക്കും പ്രവചിക്കുന്നത്.
അതേസമയം വിജയ്യുടെ ടിവികെ 18 -24 സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം. പി മാർക്കിന്റെ സർവ്വെ പ്രകാരം 26 വരെ സീറ്റുകളില്‍ വിജയ്യുടെ ടിവികെ വിജയിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ടൈംസ് നൌ, സിഎൻഎൻ ഫലങ്ങള്‍ പറയുന്നത് എൻഡിഎ അധികാരത്തില്‍ എത്തും എന്നാണ്.
മാട്രിസിന്റെ എക്സിറ്റ് പോള്‍ പ്രകാരം 122 – 132 സീറ്റുകള്‍ ഡിഎംകെ സഖ്യത്തിന് ലഭിക്കും. എൻഡിഎയ്ക്ക് 87 – 100 സീറ്റുകളാണ് മാട്രിസ് പ്രവചിക്കുന്നത്.
10 -12 സീറ്റുകളാണ് ടിവികെയ്ക്ക് പ്രവചിക്കുന്നത്. വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ വിജയിക്കും എന്നാണ് പ്രവചനം. പെരമ്പൂരില്‍ വിജയ് ജയിക്കും എന്നാണ് സർവ്വെ ഫലങ്ങള്‍.
അതേസമയം ടൈംസ് നൌ സർവ്വെ പ്രകാരം 128 – 147 സീറ്റുകള്‍ നേടി എൻഡിഎ സഖ്യം അധികാരത്തില്‍ വരും. സിഎൻഎന്നിന്റെ സർവ്വെ പ്രകാരം 114 – 124 സീറ്റുകള്‍ നേടി എൻഡിഎ അധികാരത്തില്‍ വരും. ഏപ്രില്‍ 23 ന് 234 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം കടക്കാൻ 118 സീറ്റുകളില്‍ ജയിക്കണം.







