
2025ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. മോഹൻലാൽ ആണ് മികച്ച നടൻ. ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് മോഹന്‍ലാല്‍ അവാർഡ് നേടിയത്. കല്യാണി പ്രിയദര്ശന്, അനശ്വര രാജന് എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന ചിത്രത്തിലൂടെയാണ് അവാർഡിന് അർഹയായത്. രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് അനശ്വര മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി സിനിമകൾ കണ്ട് ജേതാക്കളെ നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്കാരമാണ് ഫിലിം ക്രിട്ടിക്സ് അവാർഡ്. 60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.
എ പ്രെഗ്നന്റ് വിഡോ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിന് രാജേഷ് തില്ലങ്കരി അർഹനായി. ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു.
മികച്ച രണ്ടാമത്തെ ചിത്രം: രേഖചിത്രം (സംവിധാനം ജോഫിൻ ടി. ചാക്കോ, നിർമ്മാണം വേണു കുന്നപ്പിള്ളി)
മികച്ച രണ്ടാമത്തെ നടൻ: പ്രകാശ് വർമ്മ (തുടരും), ദിലീഷ് പോത്തൻ (റൗണ്ട്)
മികച്ച രണ്ടാമത്തെ നടി: ഹണി റോസ് (റേച്ചൽ), ശുഭ വയനാട് (ശാന്തി ഡി’ സത്യത്തിൻ്റെ പ്രതിഫലനം)
മികച്ച കഥ: ജി.ആർ. ഇന്ദുഗോപൻ (പൊൻമാൻ)
മികച്ച തിരക്കഥ: രാജേഷ് തില്ലങ്കേരി (ഗർഭിണിയായ വിധവ)
മികച്ച സംഗീത സംവിധായകൻ: ജേക്സ് ബിജോയ് (നരിവേട്ട, ലോക ചാപ്റ്റർ 1: ചന്ദ്ര)
മികച്ച ഗാനരചയിതാവ്: മഹേഷ് ഗോപാൽ (മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ), മുരളി നീലാംബരി (വടു)
മികച്ച പിന്നണി ഗായകൻ: നവനീത് ഉണ്ണികൃഷ്ണൻ (ഹൃദയപൂർവം )
Whatsapp Group 1 | Whatsapp Group 2 |Telegram Group







