
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പ്രതി സജി തന്റെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയില്‍.
സഹോദരനായ റെജി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സജി ആക്രമിച്ച് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ച ശേഷം തുണി ഉപയോഗിച്ച് കഴുത്ത് വരിഞ്ഞുമുറുക്കി റെജിയെ കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം കണ്ട് ബഹളം വെച്ച മാതാവ് മേരിക്കുട്ടിയെ സജി ക്രൂരമായി ആക്രമിച്ചു. ബഹളം നിര്‍ത്താനായി അവരുടെ കൈ ഒടിക്കുകയും മൂക്കിന് ആഞ്ഞടിക്കുകയും ചെയ്താണ് മരണമുറപ്പാക്കിയത്. ഏപ്രില്‍ 4-നായിരുന്നു കൊലപാതകം നടന്നത്. രണ്ട് ദിവസത്തോളം മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. മൂന്നാം ദിവസമാണ് ഇവ വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയത്.
മരംകയറ്റത്തില്‍ വിദഗ്ധനായ സജി തന്റെ ഈ കഴിവ് ഉപയോഗിച്ചാണ് അന്വേഷണസംഘത്തെ നിരീക്ഷിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ സജി സമീപത്തെ ഏലത്തോട്ടത്തിലേക്ക് രക്ഷപ്പെട്ടു. അവിടെ ഒരു മരത്തിന്റെ മുകളില്‍ ഒളിച്ചിരുന്ന് പൊലീസിന്റെ ഓരോ നീക്കങ്ങളും ഇയാള്‍ നിരീക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. പൊലീസ് സ്ഥലത്തെത്തുമെന്ന് ഉറപ്പായതോടെ മുന്‍കൂട്ടി തയ്യാറാക്കി വെച്ചിരുന്ന ബാഗുമായി ഇയാള്‍ തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു. തിരോധാന പരാതിയിലാണ് നടുക്കുന്ന ഈ കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയെയും സഹോദരനെയും കാണാനില്ലെന്ന് കാണിച്ച് സജിയുടെ സഹോദരി സിനി കഴിഞ്ഞ ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പില്‍ മണ്ണില്‍ നിന്നും ഒരു പുരുഷന്റെ കാല്‍ പുറത്തേക്ക് നില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ അവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മണ്ണ് നീക്കി പരിശോധിച്ചപ്പോള്‍ മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു.







