Spread the love

ദുബായ്: ഹോർമൂസില്‍ നിന്ന് ഇറാൻ പണം ഈടാക്കുന്നതിനിനെതിരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ.

video
play-sharp-fill

ഹോർമൂസ് അടച്ചതിനെ അപലപിച്ച കൂട്ടായ്മ, യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്ഥിതി ഹോർമൂസില്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
മേഖലയ്ക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംയുക്ത പദ്ധതികള്‍ വേഗത്തിലാക്കുകയാണ് ജിസിസി കൂട്ടായ്മ.

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയില്‍ പദ്ധതി, ജിസിസി വൈദ്യുതി ശൃംഖല, ജിസിസി ഓയില്‍ ആൻഡ് ഗ്യാസ് പൈപ്പ് ലൈൻ, ജിസിസി മേഖലയിലാകെ എത്തുന്ന ശുദ്ധജല നെറ്റ്വർക്ക്, ബലിസ്റ്റിക് മിസൈലുകള്‍ക്ക് എതിരെ മുൻകൂട്ടി മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം എന്നിവയാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവയുടെയെല്ലാം തന്ത്രപ്രധാന കരുതല്‍ ശേഖരത്തെക്കുറിച്ച്‌ പഠനം നടത്താനും ചർച്ചയുണ്ടായി.

മേഖലയുടെ സുരക്ഷയില്‍ ഇളവ് പാടില്ലെന്നെന്നും ഏതെങ്കിലും ഒരു അംഗത്തിന് എതിരായ ആക്രമണം മേഖലയ്ക്കാതെ എതിരായ ആക്രമണമായി കണക്കാക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.