Spread the love

മലപ്പുറം: വളാഞ്ചേരി സെൻട്രല്‍ ജംഗ്ഷനില്‍ ബസ് ഡ്രൈവർക്ക് സ്വന്തം ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതര പരിക്ക്. ഇന്ന് ഉച്ചയോടെ ബസിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി താഴെ വീഴുകയും, പിൻചക്രം കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

video
play-sharp-fill

പൂക്കാട്ടിരി സ്വദേശി കുറുമ്പതൊടി അലവിക്കാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്.