ഇല്ലാത്ത വെള്ളത്തിന് വല്ലാത്ത ബില്ലുമായി വാട്ടർ അതോറിറ്റി: ഏഴു വർഷമായി ഒരു തുള്ളി വെള്ളം ലഭിക്കാത്ത കുടുംബത്തിന് 1715 രൂപയുടെ ബില്ല്; സംഭവം കോടിമത നാലുവരിപ്പാതയിൽ
സ്വന്തം ലേഖകൻ
കോട്ടയം: ഇല്ലാത്ത വെള്ളത്തിന് വല്ലാത്ത ബില്ല് നൽകി നാട്ടുകാരെ ഞെട്ടിച്ച് വാട്ടർ അതോറിറ്റി. ഏഴു വർഷമായി ഒരു തുള്ളി വെള്ളം ലഭിക്കാത്ത നാട്ടുകാർക്കാണ് ഇപ്പോൾ വാട്ടർ അതോറിറ്റി വെള്ളം നൽകാതെ ബില്ല് നൽകിയിരിക്കുന്നത്. ഡെക്കാൻ ക്രോണിക്കിൾ ഫോട്ടോഗ്രാഫർ രാജീവ് പ്രസാദിന്റെ മണിപ്പുഴയിലുള്ള വീട്ടിലാണ് 1715 രൂപയുടെ ബില്ല് നൽകിയത്. ഇത് അടക്കം പ്രദേശത്തെ നിരവധി വീടുകളിൽ വൻ തുകയുടെ ബില്ലാണ് വാട്ടർ അതോറിറ്റി നൽകിയിരിക്കുന്നത്.
2012 ൽ എം.സി റോഡിനെ നാലുവരിപ്പാതയായി ഉയർത്തുന്നതിനിടെയാണ് മണിപ്പുഴയിലും കോടിമതയിലും താമസിക്കുന്ന ആളുകളാണ് വെള്ളംകിട്ടാതെ ബുദ്ധിമുട്ട് ആരംഭിച്ചത്. നാലുവരിപ്പാതയായി എം.സി റോഡ് ഉയർത്തിയതോടെ ഈ റോഡിലെ പൈപ്പ് ലൈൻ ഒരാൾ താഴ്ചയിലായി. ഇതോടെ നാട്ടകം ഭാഗത്തേയ്ക്കുള്ള വെള്ളം കുടി പൂർണമായും മുട്ടി. പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നാട്ടുകാർക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പത്തു വർഷം കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചിട്ടില്ല.
ഇതിനിടെ പ്രതിഷേധവുമായി നാട്ടുകാർ നിരവധി തവണ വാട്ടർ അതോറിറ്റി ഓഫിസുകൾക്കു മുന്നിൽ അടക്കം എത്തിയിരുന്നു. എന്നാൽ, പ്രശ്‌നം പരിഹരിക്കുന്നതിന് മാത്രം സാധിച്ചില്ല. ഇതിനിടെയാണ് ഇപ്പോൾ ആയിരക്കണക്കിന് രൂപയുടെ ബില്ല് വന്നിരിക്കുന്നത്. നാലു വർഷം മുൻപ് തന്നെ പ്രദേശവാസികളിൽ പലരും വാട്ടർ കണക്ഷൻ കട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. രാജീവ് പ്രസാദിന്റെ വാട്ടർമീറ്റർ റീഡിംങ് 65 ആണ് കാണിച്ചിരിക്കുന്നത്. നാലു വർഷം മുൻപ് കട്ട് ചെയ്യാൻ അപേക്ഷ നൽകിയ വാട്ടർ കണക്ഷനാണ് ഇപ്പോൾ 65 മീറ്റർ റീഡിംങ് കണ്ടെത്തിയിരിക്കുന്നത്. ഇത് കൂടാതെ 25 രൂപ പിഴയായി അടയ്ക്ക്ണമെന്ന നിർദേശവും ബില്ലിനൊപ്പമുണ്ട്.
2012 ൽ നാലുവരിപ്പാത നിർമ്മാണത്തിനായി വെള്ളം വിതരണം കട്ട് ചെയ്തതോടെ രാജീവ് പ്രസാദ് 2012 ൽ തന്റെ കണക്ഷൻ റദ്ദ് ചെയ്യാൻ അപേക്ഷയും നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വൈദ്യുതി ബിൽ ലഭിച്ചിരിക്കുന്നത്.

Third Eye News Live
0