
വിവാഹം നടക്കേണ്ട ദിവസം വരന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ 32കാരനായ ജസ്റ്റിന് വി ജോണ്‍ ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച വിവാഹത്തിന് മുന്നോടിയായുള്ള അത്താഴം ഊട്ട് ചടങ്ങ് നടന്നിരുന്നു. അതിന് ശേഷം ശാരീരീക അസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജസ്റ്റിന്റെ സംസ്കാരം ബുധനാഴ്ച മൂന്നിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.






