Spread the love

മന്ത്രി ജെ ചിഞ്ചു റാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കല്ലമ്പലം ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്ന് രാത്രി 9.15 ഓടെയായിരുന്നു അപകടമുണ്ടായത്. മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ പോയ വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും പെട്ടെന്ന് ബ്രേക്ക് ഇടുകയും ആയിരുന്നു.ഈ സമയം പുറകിൽ ഉണ്ടായിരുന്ന മന്ത്രിയുടെ വാഹനം മുന്നിലെ വാഹനത്തിൽ ഇടിച്ചു. മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിന് കേടുപാടുണ്ടായി. പക്ഷെ അപകടത്തിൽ ആര്‍ക്കും പരിക്കില്ല. അപകടം നടന്നതിന് പിന്നാലെ കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

video
play-sharp-fill