Spread the love

സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ന്യൂസിലന്‍ഡും. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് ഇത്തരത്തിലൊരു ചരിത്രപരമായ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള നിക്ഷേപത്തിനും വ്യാപാരത്തിനും മാനുഷിക വിഭവങ്ങളുടെ കൈമാറ്റത്തിനും പുതിയ മാനങ്ങള്‍ നല്‍കുന്ന ചരിത്രപരമായ കരാറാണ് ഇത്.

video
play-sharp-fill

അതേസമയം യുഗങ്ങളില്‍ ഒരിക്കല്‍ മാത്രം സാധ്യമാകുന്ന ഒന്നാണ് ഇത്തരമൊരു കരാറെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര വ്യവസായ മന്ത്രി പിയുഷ് ഗോയലും ന്യൂസിലന്‍ഡ് വ്യവസായ മന്ത്രി ടോഡ് മക്‌ക്ലേയുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള വ്യാപാരങ്ങള്‍ക്ക് അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഉള്‍പ്പെടെ വ്യാപാര കരാര്‍ സഹായകമാകും. വിശ്വസ്തതയിലൂന്നിയ ഒരു വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.

നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നത് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. നിക്ഷേപകരോട് അനുകൂല മനോഭാവം പുലര്‍ത്തുന്ന അന്തരീക്ഷം രാജ്യത്താകെ സൃഷ്ടിക്കപ്പെടും. ഇരുരാജ്യങ്ങള്‍ക്കും വളര്‍ച്ചയും പുരോഗതിയും നേടാന്‍ സാധിക്കുമെന്നും പീയുഷ് ഗോയൽ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group