
പശുക്കളെ കാണാതായ സംഭവത്തിൽ ഒരു കുടുംബത്തിനെതിരെ ക്രിമിനൽ കേസ് എടുത്ത പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കർണാടക ഹൈക്കോടതി. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് പൊലീസിൻ്റെ നടപടിയെ ചോദ്യം ചെയ്‌തത്. ‘പശുക്കളെക്കുറിച്ചുള്ള അന്വേഷണം നിർത്തി യഥാർത്ഥ കുറ്റകൃത്യങ്ങളുടെ പിന്നാലെ പോകൂ’ എന്ന് ജസ്റ്റിസ് നാഗപ്രസന്ന സ്റ്റേറ്റ് കൗൺസിലിനോട് വാക്കാൽ നിർദ്ദേശിക്കുകയായിരുന്നു. ‘യഥാർത്ഥ കുറ്റകൃത്യങ്ങൾ’ രജിസ്റ്റർ ചെയ്യാതെ പകരം പശുക്കളെ കാണാതായതിന് കേസെടുത്ത പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു.
രണ്ട് വർഷം മുമ്പ് രണ്ട് പശുക്കളെ കാണാതായ സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പശു മോഷണം സംബന്ധിച്ച പരാതി 2026ൽ മാത്രമാണ് രജിസ്റ്റർ ചെയ്‌തതെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. 2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് വർഷം മുമ്പ് രണ്ട് പശുക്കളെ കാണാതായ സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പശു മോഷണം സംബന്ധിച്ച പരാതി 2026 ൽ മാത്രമാണ് രജിസ്റ്റർ ചെയ്‌തതെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. 2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.






