Spread the love

മലപ്പുറം: ബസ് കാലില്‍ കയറിയിറങ്ങി ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്.

video
play-sharp-fill

ബസ് ഡ്രൈവർ പൂക്കാട്ടിരി സ്വദേശി കുറുമ്പതൊടി അലവിയുടെ കാലിലാണ് ബസ് കയറിയത്.

മലപ്പുറം വളാഞ്ചേരി സെൻട്രല്‍ ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിലേക്ക് ചാടി കയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇതിനിടയിലാണ് കാലില്‍ ബസ് കയറിയത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അലവി.