Spread the love

തിരുവനന്തപുരം: വട്ടപ്പാറയിൽ വീടിന് സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരന് പാമ്പ് കടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗതീഷിന്റെ മകൻ അഭിനവിനാണ് പാമ്പ് കടിയേറ്റത്. തിങ്കളാഴ്ച വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം.

video
play-sharp-fill

വീടിന് സമീപത്തെ പറമ്പിൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഭിനവ്. കളിക്കിടെ തെറിച്ചുപോയ പന്ത് എടുക്കുന്നതിനായി വരമ്പിന് സമീപത്തേക്ക് പോയപ്പോഴാണ് അഭിനവിനെ പാമ്പ് കടിച്ചത്.

പരിക്കേറ്റ ഉടൻതന്നെ കുട്ടിയെ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group