Spread the love

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച. സ്‌റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകൾ ഓഫാക്കിയതായി പരിശോധനയിൽ കണ്ടെത്തി.

video
play-sharp-fill

ഏപ്രിൽ 24 ന് നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു- ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് മുൻപാണ് സംഭവം. പരാതിയെ തുടർന്ന് കുബ്ബോൺ പാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.

രാവിലെ സ്‌റ്റേഡിയത്തിൽ സാധാരണയായി നടത്തിവരുന്ന പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രവേശന കവാടമുൾപ്പെടെയുള്ള വിവിധയിടങ്ങളിലെ സിസിടിവി ക്യാമറകളാണ് കൂട്ടത്തോടെ ഓഫാക്കിയ നിലയിൽ കാണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

240 ക്യാമറകൾ ഇത്തരത്തിൽ ഓഫായിരുന്നതായാണ് കണ്ടെത്തിയത്. സംഭവത്തിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും രണ്ട് പേരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തു.

തുടർന്ന് പ്രതികളായ 37-കാരനായ മഞ്ജുനാഥ്, 19-കാരനായ അബ്ദുൾ കലാം എന്നിവരെ പോലീസ് പിടികൂടി. സ്റ്റേഡിയത്തിൽ നിരീക്ഷണ ക്യാമറകളുടെ സേവനം നൽകുന്ന കമ്പനിയിലെ ജീവനക്കാരാണിവരെന്നാണ് വിവരം.

പ്രവേശന വിലക്കുള്ള സിസിടിവി കൺട്രോൾ റൂമിൽ ഇവർ അനുമതിയില്ലാതെ കടക്കുകയും ഉപകരണങ്ങൾ നശിപ്പിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.

ഇവർ കൺട്രോൾ റൂമുൾപ്പെടെ പ്രവേശനവിലക്കുള്ള മുറികളിൽ കടക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം ശമ്പളം കൃത്യമായി ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് ഇത് ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

പ്രതികൾ അത്തരത്തിലുള്ള മൊഴി നൽകിയതായാണ് വിവരം. ഏകദേശം 10 ലക്ഷയോളം രൂപ ലഭിക്കാനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

‘24-ാം തീയതി രാവിലെ 11.30 ഓടെയാണ് സംഭവം. രണ്ട് ജീവനക്കാർ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ച് സിസിടിവി ഫൈബർ കണക്ഷനുകളും വീഡിയോ റെക്കോർഡറും നശിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ഒരു മണിക്കൂറിനുള്ളിൽ ശരിയാക്കി.

പ്രാഥമിക അന്വേഷണത്തിൽ, ഈ രണ്ട് ജീവനക്കാർക്കും കമ്പനിയോടുള്ള വ്യക്തിപരമായ വിരോധമാണ് ഇതിന് കാരണമെന്നാണ് മനസിലായത്.

ഒരുപക്ഷേ അവർക്ക് ശമ്പളം ലഭിച്ചിട്ടുണ്ടാകില്ല. രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടൻ തന്നെ തുടർനടപടികൾ സ്വീകരിക്കും.

ഒരു മണിക്കൂറിനുള്ളിൽ എല്ലാ സിസിടിവികളും പ്രവർത്തനക്ഷമമായിരുന്നുവെന്നും മത്സരത്തെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും’ ഡെപ്യൂട്ടി കമ്മീഷണർ (സെൻട്രൽ ഡിവിഷൻ) അക്ഷയ് എം ഹക്കായി പറഞ്ഞു.