Spread the love

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അഗ്നി കാവടിയ്ക്കിടെ തീയില്‍ വീണ് അപകടം. ഇന്നലെ വൈകീട്ട് എട്ട് മണിയോടെയാണ് അപകടം.

video
play-sharp-fill

ആറ്റിങ്ങല്‍ മണമ്പൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ അഗ്നിക്കാവടിയുടെ ഭാഗമായി തയ്യാറാക്കിയ തീകുണ്ഠത്തില്‍ ചാടവേയാണ് കാവടി ഭക്തൻ കാലു തട്ടി വീണ് തീപൊള്ളലേറ്റത്. മണമ്പൂർ സ്വദേശി റിജുവിനാണ് പൊള്ളലേറ്റത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തില്‍ റിജുവിന്റെ ഇരു കൈകാലുകള്‍ക്കും വയറ്റിലും പൊള്ളലേറ്റിറ്റുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group